Today: 24 Jan 2026 GMT   Tell Your Friend
Advertisements
ജൂബിലി ആഘോഷങ്ങളിലേക്കു പ്രവേശിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലാന്‍ഡിന് നവ നേതൃത്വം
അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളില്‍ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്സ് സ്വിറ്റസര്‍ലണ്ട് എന്ന സാമൂഹിക,സാംസ്കാരിക,ചാരിറ്റി സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 23 വര്‍ഷക്കാലം സ്വിറ്റ്സര്‍ലാന്‍ഡിലെ മലയാളി മനസുകളില്‍ പ്രവര്‍ത്തനമികവുകൊണ്ടും, സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ ബി ഫ്രണ്ട്സ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വര്‍ഷമായ 2026 ~27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത്

രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയില്‍ സ്വിറ്റസര്‍ലണ്ടിലെ സമാനചിന്താഗതിക്കാരായ മുപ്പത്തിയൊന്നു കുടുംബങ്ങളുടെ കൂട്ടായ്മായായി തുടക്കമിട്ട ബി ഫ്രണ്ട്സ് മികവുറ്റ പ്രവര്‍ത്തന പാരമ്പര്യവുമായി 250 തിലധികം കുടുംബങ്ങളുടെ കൂട്ടായ്മയിലേക്ക് വളര്‍ന്നപ്പോള്‍ സില്‍വര്‍ ജൂബിലിയുടെ പ്രവര്‍ത്തങ്ങള്‍ക്കായി പ്രഗത്ഭരും പ്രവര്‍ത്തനപരിചയവുമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

ഡിസംബര്‍ പതിനാലാം തിയതികൂടേണ്ടിയിരുന്ന ജനറല്‍ ബോഡി എല്ലാവര്ക്കും പ്രിയങ്കരിയായിരുന്ന അനീനമോളുടെ വേര്‍പാടിനെ തുടര്‍ന്ന് മാറ്റിവെക്കപെട്ട മീറ്റിങ്ങ് പിന്നീട് ജനുവരി പതിനൊന്നാം തിയതി സൂറിച്ചിലെ സ്റൈ്റന്‍ മവറില്‍ വെച്ച് നടത്തിയ ജനറല്‍ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു വര്‍ഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.

പ്രെസിഡെന്റ് ശ്രീമതി ലൂസി വേഴേപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ സെക്രെട്ടറി ശ്രീമതി പുഷ്പാ തടത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രെഷറര്‍ സംഗീത മണിയേരിയും,ശ്രീ ബോബ് തടത്തിലും ചേര്‍ന്ന് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ ശ്രീമതി ഷൈനി മാളിയേക്കലും യൂത്ത് ഫോറം കോഓര്‍ഡിനേറ്റര്‍ ലിസാ സൗത്തിലും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

പ്രസിഡന്റ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കാനും പ്രവര്‍ത്തങ്ങളില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത സഹപ്രവര്‍ത്തകര്‍ക്കും അംഗങ്ങള്‍ക്കും നന്ദി അര്‍പ്പിച്ചു. വിവിധ രീതിയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും പ്രെസിഡെന്റ് അഭിപ്രായപ്പെട്ടു. സംഘടനാ നാട്ടില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.അംഗങ്ങളുടെ പങ്കാളിത്തവും, കെട്ടുറപ്പും പരിപാടികള്‍ക്ക് ഉറപ്പാക്കിയ ഭാരവാഹികളെ അഏങ ന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു. തുടര്‍ന്ന് സെക്രെട്ടറി യോഗത്തിനെത്തിയ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും അടുത്ത വര്‍ഷത്തേക്ക് നല്ലൊരു ഭരണസമിതിയെ തെരഞ്ഞെടുക്കാനും യോഗത്തിനോട് അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് ഇലക്ഷന്‍ ഓഫിസേഴ്സ് ആയി ഷൈനി മാളിയേക്കലിനെയും,ബീനാ കാവുങ്ങലിനെയും യോഗം തെരെഞ്ഞെടുത്തു. തുടര്‍ന്ന് ജൂബിലി വര്‍ഷത്തിലേക്ക് ചുക്കാന്‍ പിടിക്കാന് നവസാരഥികളെ തെരെഞ്ഞെടുക്കുന്നതിനായി സംഘടനയുടെ ബൈലോ പ്രകാരമുള്ള തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഇലക്ഷന്‍ ഓഫീസര്‍ യോഗത്തിനു വിശദീകരിച്ചു നല്‍കി.

ജൂബിലി വര്‍ഷത്തിലേക്ക് പുതിയതായി നാലുപേരടങ്ങുന്ന അഡൈ്വസറി ബോര്‍ഡിനെയും,വിവിധ പ്രേദേശങ്ങളില്‍ ശ്രെദ്ധ കെദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി സോണ്‍ ലീഡേഴ്സിനെയും,എക്സിക്യൂട്ടീവ്,വിമന്‍സ് ഫോറം,യൂത്ത് ഫോറം ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനായി ജനറല്‍ബോഡി ഏകകണ്ഡേന ശ്രീ ടോമി തൊണ്ടാംകുഴിയെ സംഘടനയുടെ പ്രെസിഡന്റായി തെരെഞ്ഞെടുത്തു. നാലാം പ്രാവശ്യമാണ് സംഘടനയുടെ പ്രെസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.സംഘടനയുടെ സെക്രെട്ടറിയായി ശ്രീ രതീഷ് രാമനാഥനേയും ട്രഷറര്‍ ആയി ശ്രീ വിവേക് നമ്പ്യാരെയും യോഗം തെരെഞ്ഞെടുത്തു..

തുടര്‍ന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രെസിഡെന്റ് സ്ഥാനത്തേക്ക് പ്രിന്‍സ് കാട്രൂകുടിയില്‍,ജോസ് പെല്ലിശേരി,ബോബ് തടത്തില്‍ എന്നിവരെയും,ജോയിന്റ് ട്രഷറര്‍ ആയി അഗസ്ററിന്‍ മാളിയേക്കലിനെയും,ജോയിന്റ് സെക്രട്ടറി ആയി സെബാസ്ററിയന്‍ കാവുങ്ങലിനെയും,ആര്‍ട്സ് കണ്‍വീനറായി രേഖാ ഗിരീഷിനെയും,ജോയിന്റ് ആര്‍ട്സ് കണ്‍വീനറായി മേഴ്സി വെളിയനേയും സ്പോര്‍ട്സ് കണ്‍വീനറായി ചാള്‍സ് അങ്ങാടിയത്തിനെയും,പി ആര്‍ ഓ ആയി ജുബിന്‍ ജോസെഫിനേയും, വുമണ്‍സ് ഫോറം കണ്‍വീനര്‍ ആയി ജൂബി അലാനിക്കലിനെയും,ജോയിന്റ് കണ്‍വീനര്‍ ആയി സിസി കാരിയപ്പുറത്തിനെയും,യൂത്ത് ഫോറം കണ്‍വീനേഴ്സ് ആയി ജോനാസ് ശാസ്താംകുന്നേലിനെയും,ഏയ്ഞ്ചല്‍ മേരി പുതുമനയേയും കമ്മിറ്റി തെരെഞ്ഞെടുത്തു.

സോണ്‍ ലീഡേഴ്സായി ജൈസണ്‍ കരേടന്‍,സാജു മാത്യു,ടോണി ഉള്ളാട്ടില്‍,ജിന്‍സണ്‍ കിഴക്കേപ്പുറത്തു എന്നിവരെയും കൂടാതെ ജോമോന്‍ പത്തുപറയില്‍,ജിമ്മി ശാസ്താംകുന്നേല്‍,ബാബു വേതാനി, എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പില്‍,പുഷ്പാ തടത്തില്‍ എന്നിവരും,ജോഷി വടക്കുംപാടന്‍,മാത്യു മണികുട്ടിയില്‍,ബിന്നി വെങ്ങപ്പള്ളില്‍,അജു മാര്‍ഷല്‍,അരുണ്‍ വര്‍ഗീസ്,ജീവന്‍ കാരിയപ്പുറം എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പില്‍,പുഷ്പാ തടത്തില്‍ എന്നിവരും,ജോഷി വടക്കുംപാടന്‍,മാത്യു മണികുട്ടിയില്‍,ബിന്നി വെങ്ങപ്പള്ളില്‍,അജു മാര്‍ഷല്‍,അരുണ്‍ വര്‍ഗീസ്,ജീവന്‍ കാരിയപ്പുറം,സൂരജ് കാഞ്ഞിന്പുരയിടത്തില്‍ എന്നിവരും എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

അടുത്ത രണ്ടുവര്‍ഷത്തെ പ്രേത്യേകതയായി ആദ്യകാലം മുതല്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവും, സംഘടനയുടെ സ്പന്ദനങ്ങള്‍ അറിയാവുന്നവരും,മുന്‍ ഭാരവാഹികളുമായ നാലുപേരായ ശ്രീ ജോഷി പന്നാരക്കുന്നേല്‍,ജോണി കുരുത്തുകുളങ്ങര,ഷലിം വലിയവീട്ടില്‍,പ്രകാശ് അത്തിപ്പൊഴി എന്നിവരെ അഡൈ്വസറി ബോര്‍ഡിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ സംഘടനാ ഓഡിറ്റര്‍ ആയി ശ്രീ ടെര്‍ളി കണ്ടന്‍കേരിയെയും യോഗം തെരെഞ്ഞെടുത്തു

പുതിയ നേതൃത്വത്തില്‍ പ്രവര്‍ത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം, നവാഗതരും ചേരുന്നത് ജൂബിലി ആഘോഷങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് അഏങ വിലയിരുത്തി. ശ്രീ ടോമി തൊണ്ടാംകുഴി നാലാം പ്രാവശ്യമാണ് പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്,ഇത് ഒരു പക്ഷേ സ്വിസ് മലയാളീ സംഘടനകളില്‍ അപൂര്‍വ്വമായിരിക്കാം..അതുപോലെ കമ്മിറ്റിയിലെ ഓരോ അംഗങ്ങളും വിവിധ സ്ഥാനങ്ങളില്‍ പലപ്രാവശ്യമായി സേവനം അനുഷ്ഠിച്ചിട്ടുള്ളവരാണെന്നുള്ളത് ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള മുതല്‍ക്കൂട്ടായി വേണം വിലയിരുത്തുവാന്‍.

ഊര്‍ജസ്വലരും കര്‍മ്മധീരരുമായ പുതിയ ഭാരവാഹികളെ മുന്‍ പ്രസിഡന്റ് ശ്രീമതി ലൂസി വേഴേപറമ്പിലും,സെക്രട്ടറി പുഷ്പ തടത്തിലും പ്രത്യേകം അഭിനന്ദിച്ചു. തുടര്ന്ന് പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടു സംഘടനയുടെ മുന്‍പ്രസിഡന്റുമാരും പുതിയ വൈസ് പ്രെസിഡന്റുമാരായി തെരെഞ്ഞെടുക്കപ്പെട്ടവരുമായ ശ്രീ ജോസ് പെല്ലിശേരി,ശ്രീ ബോബ് തടത്തില്‍,ശ്രീ പ്രിന്‍സ് കാട്രൂകുടിയില്‍ എന്നിവര്‍ സംസാരിച്ചു.

തങ്ങളില്‍ അര്പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രെസിഡെന്റ് ടോമി തൊണ്ടാംകുഴി നടത്തിയ പ്രസംഗത്തില്‍ ജൂബിലി നിറവിലേക്കെത്തുന്ന നമ്മുടെ കൂട്ടായ്മ ഭാരിച്ച ഒരു ഉത്തരവാദിത്തമാണ് നമ്മളെ ഏല്പിച്ചിരിക്കുന്നതെന്നും എന്നാല്‍ വര്‍ഷങ്ങളായി സംഘടനയുടെ ഉന്നമനത്തിനായി ഉറച്ചു നില്‍ക്കുന്ന പ്രഗത്ഭരായ ഒരു ടീമിനെയാണ് എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ടു പ്രവര്‍ത്തനവീഥി ലളിതമായിരിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും സൂചിപ്പിച്ചു.അതുപോലെ. ജൂബിലി വര്‍ഷത്തിലേക്കു കടക്കുന്ന സംഘടനയുടെ പ്രവര്‍ത്തനപരിപാടികളില്‍ താന്‍ വിഭാവനം ചെയുന്ന കര്‍മ്മപദ്ധതികളെക്കുറിച്ചു യോഗത്തില്‍ വിശദീകരിച്ചു.

വുമന്‍സ്ഫോറത്തിനെ പ്രതിനിധീകരിച്ചു തെരെഞ്ഞെടുക്കപ്പെട്ട കോഓര്‍ഡിനേറ്റര്‍ ശ്രീമതി ജൂബി അലാനിക്കലും,സിസി കാരിയപ്പുറവും സംസാരിച്ചു...സംഘടനയുടെ എല്ലാ പരിപാടികളിലും കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ശ്രെമവും അതുപോലെ വനിതകള്‍ക്കായി വ്യത്യസ്തയാര്‍ന്ന പ്രോഗ്രാമുകള്‍ അനാവരണം ചെയ്യുവാന്‍ മറ്റുള്ളവരുമായി ആലോചിച്ചു വേണ്ടത് ചെയ്യുമെന്ന് യോഗത്തെ അറിയിച്ചു.

മുന്‍വര്‍ഷങ്ങളിലെപ്പോലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സെക്രെട്ടറി രതീഷ് രാമനാഥന്‍ എല്ലാവരുടെയും സഹായം അഭ്യര്ഥിച്ചു, മുന്‍ ഭാരവാഹികളെ മാര്‍ഗദര്‍ശികളാക്കികൊണ്ടുതന്നെ പുതിയ ആശയങ്ങളുമായി സംഘടനയുടെ മികവിനായി അടുത്ത രണ്ടുവര്‍ഷം കൈകോര്‍ത്തു ഒരേ മനസ്സോടെ നമ്മള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും...അതിനായി മനസ്സുകാണിച്ച എല്ലാ സുഹൃത്തുക്കളോടും, അംഗങ്ങളോടും ഈ അവസരത്തില്‍ നന്ദിയും രേഖപ്പെടുത്തുന്നതായി തന്‍റെ നന്ദി പ്രകാശനത്തില്‍ അറിയിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് താല്‍പ്പര്യപ്പെട്ടുകൊണ്ടു യോഗം പര്യവസാനിച്ചു.
- dated 24 Jan 2026


Comments:
Keywords: Europe - Otta Nottathil - switzerlandbefroend Europe - Otta Nottathil - switzerlandbefroend,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ തീരുവ ചുമത്താനുള്ള നീക്കം ട്രംപ് ഉപേക്ഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഗ്രീന്‍ലാന്‍ഡ് തര്‍ക്കം: 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേ ട്രംപിന്റെ താരിഫ് യുദ്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
അന്നമ്മ മാത്യു കുന്നക്കാട്ട് അന്തരിച്ചു
തുടര്‍ന്നു വായിക്കുക
യൂറോപ്പ് തണുത്തുറയുമ്പോള്‍ ഐസ്ലാന്‍ഡില്‍ വിചിത്രമായ ശൈത്യകാല കാലാവസ്ഥ
തുടര്‍ന്നു വായിക്കുക
സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിസ്മസും ഫാ.സെബാസ്ററ്യന്‍ തയ്യിലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ വാടകക്കാരായ വിദേശികള്‍ വംശീയത നേരിടുന്നു, മലയാളികളുടെ വൃത്തിഹീനതയോ കിട്ടാത്തത് കൈയ്യിലിരുപ്പുകൊണ്ടോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us